Monday, January 12, 2009

ഫോര്‍ ദി പീപ്പിള്‍




ഞങ്ങള്‍ കൂട്ടുകാരാണ്..നന്മയുള്ള മനസ്സുകള്‍ ഒന്നിച്ചിരുത്തിയവര്‍..
ഒരു തത്വശാസ്ത്രവും ഞങ്ങളെ നിയന്ത്രിക്കുന്നില്ല..
ഒരു വിപ്ലവവും ഞങ്ങളെ പ്രചോദിപ്പിക്കുന്നില്ല..
ഇന്നിന്റെ തെറ്റുകളെ,
ഇന്നലെയുടെ ഓര്‍മകള്‍ കൊണ്ടല്ല,
നാളെയുടെ യാഥാര്‍ത്ഥ്യബോധം കൊണ്ടാണ് നേരിടേണ്ടതെന്ന സത്യം ഉള്‍ക്കൊണ്ടവര്‍...
കാണുന്നു ഞങ്ങള്‍ ആയിരങ്ങളുടെ മനസ്സുകളില്‍ അവശേഷിച്ചിരിക്കുന്ന നന്മയുടെ ചെറുവിത്തുകള്‍..പൊരിവെയിലിനെ ഭയന്ന് ഒളിച്ചിരിക്കുന്ന ആ ചെറുവിത്തുകളെ വാക്കുകളുടെ മഴത്തുള്ളികളാല്‍ വിരിയിച്ചെടുത്ത് അഭിമാനമുള്ള തണലാക്കിമാറ്റുന്ന നിറഞ്ഞ സാമീപ്യമാണ് ഞങ്ങള്‍...
ഭൂരിപക്ഷ വര്‍ഗീയതയ്ക്കും, ന്യൂനപക്ഷ തീവ്രവാദത്തിനും നടുവില്‍,
കള്ളനോട്ടുകള്‍ക്കും കുഴല്‍പ്പണത്തിനും നടുവില്‍,
ഗുണ്ടാസംഘങ്ങള്‍ക്കും വേട്ടക്കാര്‍ക്കും നടുവില്‍,
ഇപ്പൊഴും പറിച്ചു നടപ്പെട്ടുകൊണ്ടിരിക്കുന്ന ജനഭൂരിപക്ഷം വരുന്ന വിശക്കുന്നവന്റെ കൂട്ടത്തില്‍..
സ്വന്തം രക്തത്തിന് അന്നം തേടുന്നതിനിടയില്‍ അക്ഷരംമറന്നു പോകുന്നവന്റെ കൂട്ടത്തില്‍..
കളകളായ് മാറിയ മുക്കുറ്റിയുടേയും തുമ്പകളുടേയും കൂട്ടത്തില്‍..
നീറുന്നവേദനകള്‍ക്കിടയില്‍ സുഖവും സന്തോഷവും അന്യമാക്കപ്പെട്ടവരുടെ കൂട്ടത്തില്‍..
നോട്ടുകെട്ടുകള്‍ നീതി നടപ്പാക്കുമ്പോള്‍ നിസ്സഹായരാകുന്നവരുടെ കൂട്ടത്തില്‍..
ഇവിടെയെവിടെയോ...
ഇവിടെയെവിടെയൊക്കെയാണ് ഞങ്ങള്‍...
ഇടയ്ക്കിടെ ഈ വേദനകള്‍ ഞങ്ങളുടെ ശ്വാസം മുട്ടിക്കുന്നു...
ആ കിതയ്പ്പുകളാണ് ഞങ്ങളുടെ ഈ അക്ഷരങ്ങള്‍...
ഞങ്ങള്‍;
ഫോര്‍ ദി പീപ്പിള്‍ എന്ന മലയാളചലച്ചിത്രത്തിലൂടെ ജനങ്ങള്‍ക്കുവേണ്ടി അവരില്‍ ചിലര്‍ തന്നെ നടത്തുന്ന ശിക്ഷ നടപ്പാക്കല്‍പ്രക്രീയകള്‍ നാം കണ്ടു കഴിഞ്ഞു.ഒരുപക്ഷേ, ഭവിഷത്തുകളേക്കുറിച്ചാലോചിക്കാത്ത പെട്ടെന്ന് ഉത്തേജിതരാകുന്ന യുവാക്കള്‍ക്ക് ആ ചലച്ചിത്രം വലിയൊരു മാത്യക തന്നെയാണു കാട്ടിക്കൊടുത്തിരിക്കുന്നത്..അന്യന്‍ എന്ന തമിഴിലെ മറ്റൊരു ചിത്രവും ഇത്തരത്തിലൊരു ശിക്ഷനടപ്പാക്കല്‍ പ്രക്രീയയെ വ്യക്തമായിത്തന്നെ വെളിപ്പെടുത്തിത്തരുന്നുണ്ട്..ഇത്തരത്തിലുള്ള താല്‍ക്കാലികപ്രചോദിതമായ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളെ ഉത്തേചിതരാക്കൂന്നില്ല..എന്നാല്‍,ഫോര്‍ ദി പീപ്പിള്‍ എന്ന മലയാള ചലച്ചിത്രം ഒരു ചെറു സംഘത്തിന്റെ പ്രവര്‍ത്തനമനോബലം,ദേശസ്നേഹം എന്നിവ വരച്ചുകാട്ടിയതിലൂടെ ഞങ്ങളെ ആവേശപ്പെടുത്തിയിട്ടുണ്ട്....
ലോകാ സമസ്താ സുഖിനോ ഭവന്തു;

ഞങ്ങള്‍ കേട്ടിട്ടുണ്ട്...
(ചോദ്യം1) തമിഴ് നാട്ടിലെ വളരേ പ്രശസ്തനായ ഒരു രാഷ്ട്രീയനേതാവ് പോലീസ് റെയ്ഡ് വിവരം മുന്‍ കൂട്ടിയറിഞ്ഞ് കോടിക്കണക്കിനു കള്ളപ്പണം തീയിട്ടുകത്തിച്ചു കളഞ്ഞത്..?
(ഉത്തരം)അതേനാടിന്റെ ഇരുണ്ടതെരുവുകളില്‍,അനേകം കോളനികളില്‍ വിശക്കുന്നവന്‍ നരകിക്കുന്നുവെന്ന്......
(ചോദ്യം2) നമ്മുടെ സ്വന്തം നാട്ടില്‍ പട്ടണങ്ങള്‍ മോടിപിടിപ്പിക്കുവാനും,ബീച്ചുകള്‍ സുന്ദരമാക്കുവാനും
കോടികള്‍ ഒഴുക്കുന്നു...
(ഉത്തരം) കേരളത്തിലുമുണ്ട് ആഫ്രിക്കകള്‍ അനേകം...
ഒരു നേരം പോലും നിറവയറില്ലാതെ,രോഗങ്ങളുടെ നടുവില്‍,നിസ്സഹാ‍യരാക്കപ്പെട്ട ആയിരക്കണക്കിന് ആദിവാസികള്‍ പട്ടിണികിടന്നും,ചെറുരോഗങ്ങള്‍ ബാധിച്ചുപോലും മരിച്ചുകൊണ്ടിരിക്കുന്നു...
(ചോദ്യം3) പച്ചയിറച്ചിക്കു വിലപറഞ്ഞ് പട്ടാപ്പകല്‍ കഴുത്തറക്കുന്ന ഗുണ്ടാസംഘങ്ങള്‍,അനാഥമാക്കപ്പെട്ട അവരുടെ കുരുന്നുരക്തപ്പൊടിപ്പുകള്‍...പൊട്ടിവീഴുന്ന താലിച്ചരടുകള്‍...
(ഉത്തരം) നമ്മള്‍ വോട്ടുചെയ്യുന്നത് ആ വാള്‍മൂര്‍ച്ചയുടെ വിശപ്പകറ്റാനാണ്..
(ചോദ്യം4) ഭൂരിപക്ഷവര്‍ഗീയതയും,ന്യൂനപക്ഷതീവ്രവാദവും.....
(ഉത്തരം) അപമാനിക്കപ്പെടുന്നത് പുരാതനമായ വലിയൊരു സംസ്കാരം മുഴുവനുമാണ്..
അപായപ്പെടുന്നത് നിശബ്ദമാക്കപ്പെട്ട വലിയൊരു കൂട്ടമാണ്.....

ജാതിമതബന്ധനങ്ങളില്ലാതെ പരസ്പ്പരം ചിരിയ്ക്കുവാന്‍...
ഞങ്ങള്‍ കൊതിക്കുന്നത് പ്രണയിക്കുവാനുള്ള സമ്മതമാണ്...
ഞങ്ങള്‍ ആഗ്രഹിക്കുന്നത് ശാന്തമായ ജീവിതാന്തരീക്ഷമാണ്...
ഭയപ്പെടാതെ ഇടവഴികളില്‍ക്കൂടി നടക്കുവാന്‍....

Friday, January 2, 2009

ഞങ്ങള്‍ വരുന്നു...


അക്രമത്തിന്റെ പാതകള്‍ വെടിഞ്ഞ്,
സ്വതന്ത്രമായ ചിന്തകള്‍ പങ്കുവെക്കുവാന്‍,
നിങ്ങളിലൊരാളായി...